EDAPPAL
വെളിച്ചമാണ് തിരുദൂതൻ സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു
എടപ്പാൾ : ജമാഅത്തെ ഇസ്ലാമി ഏരിയാ സമിതി എടപ്പാൾ ഐ.സി.സി.യിൽ സംഘടിപ്പിച്ച വെളിച്ചമാണ് തിരുദൂതൻ സൗഹൃദ സായാഹ്നം സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.ഏരിയാ പ്രസിഡണ്ട് വി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. സി.എം. റഫീഖ് മാസ്റ്റർ വിഷയം അവതരിപ്പിച്ചു. അജിതൻ പള്ളിപ്പാട്, ടി.വി. മുഹമ്മദ് അബ്ദുറഹ്മാൻ, ശ്രീ ജിത്ത് എടപ്പാൾ, മുരളി മേലേപ്പാട്ട്, നളിനാക്ഷൻ മാസ്റ്റർ ശ്രീജേഷ് പന്താവൂർ, പി.വി. ഫസലുറഹ്മാൻ, കെ.കെ. ഹുസൈൻ ഹാജി, വി. ഇബ്രാഹീം മാസ്റ്റർ, അബ്ദുട്ടി വളയംകുളം, കെ. അലി കോലൊളമ്പ്, എം.കെ. അലിക്കുട്ടി, പി. ഹിഫ്സുറഹ്മാൻ, എ. ഫഹദ് എന്നിവർ പ്രസംഗിച്ചു.