PONNANI

പൊന്നാനിയിലെ കപ്പൽ ടെർമിനൽ:ഉന്നത ഉദ്യോഗസ്ഥസംഘം പദ്ധതി പ്രദേശം സന്ദർശിച്ചു

പൊന്നാനി : പൊന്നാനിയു ടെസമഗ്രവികസനത്തിൽ വലിയ പങ്ക് നിർവഹിക്കാൻ കഴിയുന്ന കപ്പൽ ടെർമി നൽ നിർമിക്കുന്നതിന് വേണ്ടിയുള്ള സാധ്യതാ പഠന റിപ്പോർട്ട് 15 ദിവസത്തിനകം സർക്കാറിന് സമർപ്പിക്കും .150 മീറ്റർ നീളത്തിലാണ് കപ്പൽ ടെർമിനൽ നിർ മിക്കാൻ ഉദ്ദേശിക്കുന്നത് . പുതിയ ജങ്കാർ ജെട്ടി മുതൽ കനോലി കനാൽ വന്നു ചേരുന്ന ഭാഗത്താണ് കപ്പ ടെർമിനൽ നിർമിക്കുന്നത് . ചരക്ക് കപ്പലുകളും യാത്രാകപ്പലുകളും എളുപ്പത്തിൽ അടുക്കാവുന്നതരത്തിൽ 13 മീറ്റർ വരെ ആഴം ഉറപ്പാക്കുകയും ചെയ്യും . പി . നന്ദ കുമാർ എം.എൽ.എ സർക്കാറിന് മുന്നിൽ നിർദേശിച്ച പ്രൊപ്പോസലിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു . കോഴിക്കോട് പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വിൻ പ്രതാപ്,
സെന്റർഫോർമാനേജ്മെന്റ് ഡെവലപ്പ്മെന്റ് (സി. എം.ഡി ) അസോസിയേറ്റ് പ്രൊഫ സർമാരായ റിയാസ് കെ. ബഷീർ, ജ്യോതിരാജ്, സീനിയർ പോർട്ട് കൺസർവേറ്റർ വി.വി പ്രസാദ്, മുൻ നഗരസഭാ ചെയർമാൻ സി.പി.മുഹമ്മദ്കു ഞ്ഞി, സി.പി.എം ഏരിയാ സെ ക്രട്ടറി അഡ്വ . പികെ ഖലീമുദ്ധീ ൻ, മത്സ്യത്തൊഴിലാളി യൂണി യൻ ജില്ലാ സെക്രട്ടറി റഹീം എന്നിവരും ഉണ്ടായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button