KERALA


വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തി നശിച്ചു

പാലക്കാട്: ചന്ദ്രനഗറിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തി നശിച്ചു. ഭാരത് മാതാ സ്കൂളിന് പിൻവശത്തുള്ള ജ്യോതി നഗർ എന്ന സ്ഥലത്ത് താമസിക്കുന്ന സഹോദരങ്ങളായ സിന്ധു, പ്രശാന്ത് എന്നിവരുടെ വീടിന് വെളിയിൽ നിർത്തിയിട്ട് വാഹനങ്ങൾ ആണ് തീവച്ച നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ സഹോദരൻ രാജേഷിൻറെയും സുഹൃത്തുക്കളുടെയും വാഹനങ്ങൾ ആണ് കത്തി നശിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. രാജേഷ് മലമ്പുഴ, കസബ തുടങ്ങിയ സ്റ്റേഷനുകളിലെ നിരവധി വിസ തട്ടിപ്പ് കേസുകളിൽ പ്രതിയാണ്, രാജേഷും കൂട്ടുകാരും കഴിഞ്ഞ ദിവസം വാഹനങ്ങൾ സഹോദരങ്ങളുടെ വീട്ടിൽ വച്ച് പഴനിയിലേക്ക് പോയിരുന്നു, രാജേഷിന്റെ പക്കൽ നിന്നും വിസ തട്ടിപ്പ് വഴി പണം നഷ്ടമായ ആരെങ്കിലും ആണ് വാഹനങ്ങൾ കത്തിച്ചതെന്ന് സംശയിക്കുന്നതായി കസബ പോലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് കസബ പോലീസ് അന്വേഷണം തുടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button