Ayilakkad
വിഷ്ണുപ്രിയ എൻഡോവ്മെൻ്റ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
എടപ്പാൾ : അയിലക്കാട്സംഘവേദി ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി എൽ പി, യു പി വിഭാഗം കുട്ടികൾക്കായി വിഷ്ണുപ്രിയ എൻഡോവ്മെൻ്റ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു*. യു പി വിഭാഗത്തിൽ വിജയ യുപിഎസിലെ അഭിമന്യു ഒന്നാം സ്ഥാനവും, അയിലക്കാട് എഎംഎൽപിഎസിലെ ആരാധ്യ രണ്ടാം സ്ഥാനവും നേടി.
എൽ പി വിഭാഗത്തിൽ എടപ്പാൾ ജിഎംയുപിഎസിലെ ദക്ഷിൺ കൃഷ്ണ ഒന്നാം സ്ഥാനവും, പെരുമ്പറമ്പ് ജിഎൽപിഎസിലെ മൻവി പി വിനോദ് രണ്ടാം സ്ഥാനവും നേടി. എടപ്പാൾ പഞ്ചായത്ത്
വൈസ് പ്രസിഡൻ്റ് കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സുരാജ് ബാബു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം എൻ ആർ അനീഷ് സമ്മാന വിതരണം നടത്തി. പി ടി മുരളീധരൻ, മുരളി വിരിത്തറയിൽ, എം പി ദേവീദാസൻ എന്നിവർ സംസാരിച്ചു.
ടി പി മോഹൻ സ്വാഗതവും ദീപ്തി നന്ദിയും പറഞ്ഞു