PONNANI

നാൽപത്തിനാലാമത് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് ഇടം കൈ വിഭാഗത്തിൽ വെള്ളി മെഡൽ നേടി പൊന്നാനി സ്വദേശി.

കേരള ആം റെസ്റ്റലിങ് അസോസിയേഷൻ തൃശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 44 ആമത് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇടം കൈ വിഭാഗത്തിൽ (സീനിയർ 90) വെള്ളി മെഡൽ നേടി പൊന്നാനി സ്വദേശി അദബിയ്യ സമീർ.
ഏപ്രിലിൽ ഹൈദരാബാദിൽ വെച്ച് നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യതയും നേടി. മലപ്പുറം ജില്ലാ തലത്തിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടം കരസ്തമാക്കി കൊണ്ടാണ് അദബിയ്യ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്
പഞ്ചഗുസ്തി,ബോഡി ബിൽഡിംഗ്‌ കോച്ച് കൂടി ആയ ഭർത്താവ് സമീർ ആണ് അദബിയ്യയുടെ പരിശീലകൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button