KERALA

വിവാഹദിനം വധു ആത്മഹത്യ ചെയ്ത സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: വിവാഹ ദിനം വധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് വിദ്യാർഥിയായിരുന്ന കാളാണ്ടിതാഴം സ്വദേശി മേഘയാണ് വിവാഹ ദിനത്തിൽ തൂങ്ങി മരിച്ചത്. മേഘ പഠിച്ചിരുന്ന ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫുമായാണ് മേഘയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മേഘയുടെ വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയ ചേവായൂർ പൊലീസ് കഴിഞ്ഞ ദിവസം അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പ്രണയ നൈരാശ്യമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button