BREAKING NEWScrimeLATEST NEWSLocal newsMALAPPURAMPUBLIC INFORMATIONSocialUPDATES

വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കൽ: എം.എസ്.എഫ് പരാതി നൽകി

മലപ്പുറം: മലപ്പുറത്തെ വിവിധ ക്യാമ്പസുകളിൽ പഠിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതിനെതിരെ എം.എസ്.എഫ് ജില്ലാ കമ്മിറ്റി പോലീസ് മേധാവിക്ക് പരാതി നൽകി.

വിദ്യാർത്ഥിനികളുടെ അന്തസ്സിനെയും വ്യക്തിത്വത്തെയും ഹനിക്കുന്നതും വലിയ മാനസിക സംഘർഷത്തിന് ഇടയാക്കുന്നതുമായ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എത്രയും വേഗം കണ്ടെത്താനുംആ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതിനും, പ്രചരിച്ച പ്രസ്തുത ചിത്രങ്ങൾ ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്യുന്നതിനും അടിയന്തര സൈബർ പോലീസ് നടപടികൾ ഉണ്ടാകണമെന്നും സംഘം എസ്.പിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ട് ഡിജിറ്റൽ തെളിവുകൾ സഹിതമാണ് എം.എസ്.എഫ് ജില്ലാ ഭാരവാഹികൾ പോലീസ് മേധാവിക്ക് പരാതി നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button