EDAPPAL
വിദ്യാർത്ഥികൾക്ക് പഠിക്കുവാനായി മേശയും കസേരയും വിതരണം എടപ്പാൾ പഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ നിർവഹിച്ചു
എടപ്പാൾ:എടപ്പാൾ ഗ്രാമ പഞ്ചായത്ത് 2022-23 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട LP, UP വിദ്യാർത്ഥികൾക്ക് പഠിക്കുവാനായി മേശയും കസേരയും വിതരണം ചെയ്യുന്ന പദ്ധതി എടപ്പാൾ GMUP സ്കൂളിൽ വെച്ച് നടന്നു.എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി.സുബൈദ പരിപാടി ഉദ്ഘാടനം ചെയ്തു.
നിർവ്വഹണോദ്യോഗസ്ഥ സാവിത്രി ടീച്ചർ സ്വാഗതം പറഞ്ഞു.
വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന MV അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻ, മെമ്പർമാരായ ക്ഷമാ റഫീഖ്, എ.ദിനേശ്, ഷീജ എൻ,പിവി ലീല,വിപി .വിദ്യാധരൻ, ആഷിഫ് പൂക്കരത്തറ എന്നിവർ ആശംസകളർപ്പിച്ചു.എം കെ എം ഗഫൂർ നന്ദി രേഖപ്പെടുത്തി.
82 വിദ്യാർത്ഥിക്ക് മേശയും കസേരയും വിതരണം ചെയ്തു.