വിജ്ഞാന കേരളം ജോബ്സ്റ്റേഷൻ ഉദ്ഘാടനം നിർവഹിച്ചു
എടപ്പാൾ :- സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് വിവിധ മേഖലകളിൽ തൊഴിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാനസർക്കാർ ആരംഭിച്ച വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി പൊന്നാനി ബ്ലോക്ക് തലത്തിലുള്ള ജോബ് സ്റ്റേഷൻ ബ്ലോക്ക് പ്രസിഡണ്ട് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ എസ് മഞ്ജുഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ KILA വിജ്ഞാനകേരളം ജില്ലാ കോഡിനേറ്റർ ശ്രീധരൻ പദ്ധതി വിശദീകരിച്ചു . തൊഴിൽ അന്വേഷകരായ യുവതി യുവാക്കൾക്ക് പരിശീലന പരിപാടികൾ തൊഴിൽമേളകൾ മറ്റ് അനുബന്ധ പരിപാടികൾ എന്നിവ ജോബ്സ്റ്റേഷൻ മുഖേന നിർവഹിക്കും. ഇതിൻറെ ഭാഗമായി ജനകീയാസൂത്രണം 2025-2026 വാർഷിക പദ്ധതിയുടെ ഭാഗമായി വിജ്ഞാനകേരളം നൈപുണ്യ വികസന പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് തുക വകയിരുത്തിയിട്ടുണ്ട്. പൊന്നാനി ബ്ലോക്ക് പരിധിയിലെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് എത്രയും പെട്ടെന്ന് ഒരു ജോലി ലഭ്യമാക്കുക എന്നതാണ് ബ്ലോക്ക് പഞ്ചായത്ത് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന വേളയിൽ പ്രസിഡണ്ട് പറഞ്ഞു. ബ്ലോക്ക് അംഗങ്ങളായ ഷീജ ,ഫെരീഫ , അക്ബർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു