CHANGARAMKULAM

പെരുമുക്ക് യുപി സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയപ്പും തിങ്കളാഴ്ച

ചങ്ങരംകുളം:പെരുമുക്ക് ബാഫഖി തങ്ങൾ മെമ്മോറിയൽ യുപി സ്കൂൾ 46 മത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയപും തിങ്കളാഴ്ച സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു മാർച്ച് 21ന് തിങ്കളാഴ്ച വൈകിയിട്ട് 4 മണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ഗാനരചയിതാവ് റഫീക്ക് അഹമ്മദ് ഉദ്ഘാടനം ചെയ്യും.ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.സ്കൂളിന്റെ സ്ഥാപകൻ കൂടിയായ മൂസക്കുട്ടി മാസ്റ്ററുടെ പേരിൽ ഏർപ്പെടുത്തിയ മൂസക്കുട്ടി മെമ്മോറിയൽ പുരസ്കാരം സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും പ്രശസ്ഥ വയലിനിസ്റ്റുമായ ഗോകുലിന് ചടങ്ങിൽ ആലംകോട് ലീലാകൃഷ്ണൻ സമ്മാനിക്കും.സ്കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ വിവി വിജയലക്ഷ്മി ടീച്ചർ കെസി ജോളി ടീച്ചർ എന്നിവർക്ക് പരിപാടിയിൽ യാത്രയയപ്പ് നൽകും.വാർത്താ സമ്മേളനത്തിൽ അനസ് യൂസഫ് യാസിൻ,പ്രണവം പ്രസാദ്,ഹാരിസ് പെരുമുക്ക്, എച്ച്എം റീജാ മേരി എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button