PONNANI


വികസന കാഴ്ച്ചപ്പാടുകളുമായി നഗരസഭയുടെ വികസന സെമിനാർ സംഘടിപ്പിച്ചു

പൊന്നാനി: സംരഭകങ്ങളെ പ്രോത്സാപിപ്പിച്ച് പരിസ്ഥിതി, സ്ത്രീ സൗഹൃദ നഗരമാകാൻ പൊന്നാനി. വൈവിധ്യങ്ങളായ വികസന കാഴ്ച്ചപ്പാടുകളുമായി നഗരസഭയുടെ വികസന സെമിനാർ സംഘടിപ്പിച്ചു.

പൊന്നാനിയുടെ നഗരവികസനത്തിനായി സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് അനുപൂരകമായ നഗരസഭാ പദ്ധതികൾ വികസന സെമിനാറിൽ അവതരിപ്പിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ തുടക്കത്തിലെ 2022-23 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായാണ് വികസന സെമിനാർ സംഘടിപ്പിച്ചത്. സംരംഭക പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം, ടൂറിസം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ നീതി തുടങ്ങിയവയിലൂന്നിയ വികസന നയങ്ങളുമായി സെമിനാർ സമാപിച്ചു.

പൊന്നാനി എം.എൽ.എ പി.നന്ദകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. വികസന സെമിനാറിൽ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കരട് വികസന രേഖ അവതരിപ്പിച്ചു. കരട് രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. പതിനേഴ് വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളിൽ ഉയർന്ന വന്ന നിർദേശങ്ങളും 51 വാർഡുസഭകളിലെ നിർദേശങ്ങളും ക്രോഡീകരിച്ചാണ് കരട് പദ്ധതി രേഖ തയ്യറാക്കിയത്. വികസന സെമിനാറിൽ അവതരിപ്പിച്ച കരട് വികസനരേഖ വിവിധ ഗ്രൂപ്പുകൾ ചേർന്ന് ചർച്ച ചെയ്തു. പുതിയ നിർദേശങ്ങളും ചേർത്ത് നഗരസഭ അന്തിമ വികസന രേഖ പ്രസിദ്ധീകരിക്കും.
തൃക്കാവ് മാസ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച സെമിനാറിൽ നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം. ആബിദ കരട് വികസന രേഖ അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ സ്വാഗതവും സെക്രട്ടറി കെ.എസ് അരുൺ നന്ദിയും പറഞ്ഞ ചടങ്ങിൽ വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.മുഹമ്മദ് ബഷീർ വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ ചർച്ചകളെ ക്രോഡീകരിച്ച് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ രജീഷ് ഊപ്പാല, ഷീനാസുദേശൻ, ഒ.ഒ ഷംസു, കൗൺസിലർമാരായ ഫർഹാൻ ബിയ്യം, അനുപമ മുരളീധരൻ, കെ.ഗിരീഷ് കുമാർ, അജീന ജബ്ബാർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button