EDAPPALLocal news

വട്ടംകുളം പഞ്ചായത്തിൽ പ്രൊജക്റ്റ്‌ ക്ലിനിക് യോഗം ചേർന്നു

എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്തിൽ എല്ലാ വാർഡുകളിലും,ഹരിതകർമ സേന അംഗങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും കൂട്ടായ സഹകരണത്തോടെ നടന്നു വരുന്ന മാലിന്യ ശേഖരണത്തിന്റെ മോണിറ്ററിങ് നടത്തുവാനും ശുചിത്വ പരിപാലനങ്ങളുടെ പോരായ്മകളും നികത്തുന്നതിനും വട്ടംകുളം പഞ്ചായത്ത്‌ ഹാളിൽ യോഗം ചേർന്ന പ്രൊജക്റ്റ്‌ ക്ലിനിക് യോഗം തീരുമാനിച്ചു.

ഗ്രീൻ ഷോപ്പ്, മാലിന്യം സ്റ്റോർ ചെയ്യുന്നിടത് സിസിടിവി  സ്ഥാപിക്കൽ,100% യൂസർ ഫീസ് നൽകുന്ന വാർഡുകളിലെ കുടുംബങ്ങൾക്ക് പ്രത്യേകമുൻഗണന നൽകി ഡിസ്പോസബിൾ കവറുകൾ നൽകൽ,എന്നീ കാര്യങ്ങളും തീരുമാനിച്ചു,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ അധ്യക്ഷത വഹിച്ചു, വികസനകാര്യ സമിതി ചെയർമാൻ എം എ, നജീബ്, ഹസ്സൈനാർ നെല്ലിശ്ശേരി, സെക്രട്ടറി രാജ ലക്ഷ്മി, ഇമ്പ്ലിമെന്റ് ഓഫീസർ നജിത, വി ഇ ഒ, ശ്രീജിത്ത്, എഛ്, ഐ, നജ്മത്, ശോഭന, ഐ ആർ, ടി, സി,കോർഡിനേറ്റർ, നിഖിൽ അമൃത, ആർ പി, നഷിത, ദിവാകരൻ മാസ്റ്റർ, ഗിരീശൻ മാസ്റ്റർ, ബിവിഷ, റുഫൈദ, ജി ഒ, സ്മിത എന്നിവർ ചർച്ചകളിൽ പങ്കെടുത്തു,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button