KERALA

വില നിയന്ത്രിക്കാൻ നടപടി; ഇന്ന് മുതൽ സപ്ലൈക്കോയിലൂടെ 457 രൂപക്ക് വെളിച്ചെണ്ണ

വെളിച്ചെണ്ണ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ നടപടികള്‍ ഇന്ന് തുടങ്ങും. സപ്ലെക്കോ ഔട്ട്ലറ്റുകള്‍ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വില്‍പ്പന ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി ജി.ആർ.അനില്‍ പറഞ്ഞു.

ഒരു കാർഡിന് ഒരു ലിറ്റർ മാത്രമായിരിക്കും വെളിച്ചെണ്ണ ലഭിക്കുക. സപ്ലൈക്കോയില്‍ ശബരി വെളിച്ചെണ്ണയും ഒരു ലിറ്റർ ക്രമത്തില്‍ വില്‍ക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി നടത്തിയ ചർച്ചക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ചു. കേരഫെഡ് ഹോള്‍സെയില്‍ വില മാത്രമേ ഈടാക്കുവെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button