VATTAMKULAM

വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ ശുചീകരണ പരിപാടിക്ക് തുടക്കം

വട്ടംകുളം :ഗ്രാമ പഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ ശുചീകരണ പരിപാടി തുടങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി മോൾ പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈ.പ്രസിഡന്റ് എം.എ. നജീബ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മജീദ് കഴുങ്കിൽ സെക്രട്ടറി ആർ.രാജേഷ്, എസ്.ജിതേഷ്, വി.വി.എം. മുസ്ഥഫ, എം. ഗീത, ഇ.പി. കുട്ടൻ, ഹെൽത്ത് ഇൻസ്പെക്ടർ ഡബ്ലൂ. രഞ്ജിത്ത് ലാൽ , പി.പി. നജ്മത്ത് , സി. സരള , കെ.സി. മണിലാൽ, സതീഷ് അയ്യാപ്പിൽ , ടി.പി.റംഷീമോൾ , കെ.ജി നിനു , ടി. റംഷാൻ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങൾ,ആരോഗ്യ പ്രവർത്തകർ , ആശ പ്രവർത്തകർ ,അങ്കണവാടി ജീവനക്കാർ, പഞ്ചായത്ത് ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, എ.യു.പി.സ്കൂൾ നെല്ലിശ്ശേരി ഗൈഡ് യൂണിറ്റ്,സാമൂഹിക പ്രവർത്തകർ പങ്കെടുത്തു. തുടർന്ന് എല്ലാ വാർഡുകളിലും ജനകീയ പങ്കാളിത്തത്തോടെ ശുചീകരണം നടത്തും. എല്ലാ കച്ചവട സ്ഥാപനങ്ങളിലും ആരോഗ്യ ശുചിത്വ പരിശോധന നടത്തും. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ രാത്രികാല രക്ത പരിശോധന പരിപാടി നടത്തും. ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ എല്ലാ വീടുകളിലും കിണർ ക്ലോറിനേഷൻ, കൊതുക് ലാർവ്വ നശീകരണം, ബോധവൽക്കരണ ലഘുലേഖ വിതരണം എന്നിവ നടത്തും. പ്രവർത്തനങ്ങൾക്ക് വാർഡ് ആരോഗ്യ ശുചിത്വ സമിതി നേതൃത്വം നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button