KERALA
വടകരയിൽ 2 വയസ്സ്കാരൻ തോട്ടിൽ വീണു മരിച്ചു.
കോഴിക്കോട്: വടകര കുന്നുമ്മക്കരയിൽ രണ്ട് വയസുകാരൻ തോട്ടിൽ വീണ് മുങ്ങി മരിച്ചു. കണ്ണൂക്കരയിലെ പട്ടാണി മീത്തൽ ഷം ജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് മരിച്ചത്. വീടിനരികെയുള്ള തോട്ടിൽ വീണാണ് അപകടമുണ്ടായത്. വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.