ENTERTAINMENT

ലെഹ്‍രാ ദോ… 83ലെ ആദ്യ ഗാനമെത്തി.

ബോളിവുഡ് ഹീറോ രൺവീർ സിങ് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം കപിൽ ദേവായി വേഷമിടുന്ന ’83’ സിനിമയിലെ ഗാനം പുറത്തിറങ്ങി. പൃതം സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചത് അർജിത് സിംഗ് ആണ്.

കൗസർ മുനീർ ആണ് വരികൾ എഴുതിയിരിക്കുന്നത്. കബീർ ഖാന്‍ ആണ് 83 സംവിധാനം ചെയ്തത്. താഹിർ രാജ് ഭാസിൻ, ജീവ, സാഖിബ് സലീം, ജതിൻ സർണ, ചിരാഗ് പാട്ടിൽ, ദിൻകർ ശർമ, നിഷാന്ത് ദാഹിയ, ഹാർഡി സന്ധു, സഹിൽ ഖട്ടർ, അമ്മി വിർക്, ആദിനാഥ് കോത്താരെ, ധൈര്യ കർവ, ആർ. ബദ്രി, പങ്കജ് ത്രിപാഠി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. കപിൽ ദേവിന്റെ ഭാര്യ റോമിയായി അതിഥി വേഷത്തില്‍ ദീപിക പദുകോണ്‍ എത്തും. ഡിസംബർ 24ന് ചിത്രം റിലീസ് ചെയ്യും. കബീർ ഖാൻ, ദീപിക പദുകോൺ, വിഷ്ണു ഇന്ദൂരി, സാജിദ് നാദിയാദ് വാല, ഫാന്റം ഫിലിംസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, 83 ഫിലിം എന്നിവർ ചേർന്നാണ് നിർമാണം. 83 മലയാളത്തിലും പ്രദർശനത്തിനെത്തും. ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്ര നേട്ടത്തിന്റെ കഥ പറയുന്ന 83 അവതരിപ്പിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിന്റെ മലയാളം പതിപ്പ് അവതരിപ്പിക്കുന്നതിന് പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി യോജിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനും നിർമാതാവുമായ കബീർ ഖാൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button