EDAPPAL

റോട്ടറി ക്ലബ്‌ ബിൽഡർ പുരസ്കാരം: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഹയർസെക്കൻഡറി പ്രിൻസിപ്പാൾ
കെ.എം ബെൻഷയ്ക്ക്

എടപ്പാൾ: മികച്ചഅധ്യാപകർക്കായി റോട്ടറി ക്ലബ്ബിന്റെ റോട്ടറി ഇന്ത്യ സാക്ഷരതാ മിഷൻ ഏർപ്പെടുത്തിയ ബിൽഡർ പുരസ്കാരം എടപ്പാൾ ഉപജില്ലയിൽ പൂക്കരത്തറ ദാറുൽഹിദായ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.എം. ബെൻഷയ്ക്ക്.

വിദ്യാർഥികളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിലും സമൂഹത്തിനും രാജ്യത്തിനും അനുയോജ്യമായ പൗരൻമാരായി അവരെ വളർത്തിക്കൊണ്ടു വരുന്നതി
ലും വഹിക്കുന്ന പങ്ക് വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നത്. 25-ന് നടക്കുന്ന റോട്ടറി ക്ലബ് സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് പ്രസിഡൻറ് കെ. ദിലീപ് കുമാർ, സെക്രട്ടറി ഗിരീഷ് ശബരി എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button