EDAPPAL
റോട്ടറി ക്ലബ്ബ് ദേശീയ ബിൽഡർ പുരസ്കാരം ബെൻഷയ്ക്ക് നൽകി
എടപ്പാൾ: എടപ്പാൾ റോട്ടറി ഇന്ത്യ സാക്ഷരതാ മിഷന്റെ ദേശീയ ബിൽഡർ
അവാർഡ് പൂക്കരത്തറ ദാറുൽ
ഹിദായ സ്കൂൾ പ്രിൻസിപ്പൽ
കെ.എം. ബെൻഷക്ക് മലയാളം
സർവകലാശാലാ വൈസ്
ചാൻസലർ ഡോ. അനിൽ വള്ളത്തോൾ
കൈമാറി.
മികച്ച അധ്യാപകരെ കണ്ടത്തി
പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുരസ്കാരം നൽകുന്നത്.
സമ്മേളനം ഡോ. അനിൽ
വള്ളത്തോൾ ഉദ്ഘാടനം ചെയ്തു.
റോട്ടറി പ്രസിഡന്റ് കെ. ദിലീപ്കുമാർ അധ്യക്ഷനായി. കെ. എസ്. കെ. തങ്ങൾ,വി. ഹമീദ്, സക്കരിയ പൂഴിക്കൽ, എച്ച്.എം. സഹദുള്ള, യു. അബ്ദുൾ ഗഫൂർ, എം.വി. ഷാഹിന, ഒ. ബഷീർ, എ.ടി. മുഹമ്മദ് സഗീർ,കെ.എം.ബെൻഷ എന്നിവർ പ്രസംഗിച്ചു.