KERALA
റേഷൻ വ്യാപാരികൾക്ക് വിദേശ സന്ദർശനത്തിന് അവധി അനുവദിച്ചു
സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ക്കും ജോലി ആവശ്യാർഥമല്ലാതെ ഹജ്ജ്, ഉംറ തുട ങ്ങിയ തീർഥാടനങ്ങളുൾപ്പെടെ വിദേശസന്ദർശനം നടത്തുന്നതിന് സർക്കാർ അവധി അനുവദിച്ചു.
നിബന്ധനകൾക്ക് വിധേയമായി 90 ദിവസം വരെ ജില്ല സപ്ലൈ ഓഫിസറിൽനിന്ന് അവധി ലഭി ക്കും.അവധിയുടെ ആവശ്യം തെളിയിക്കുന്ന രേഖക ൾ സഹിതം താലൂക്ക് സപ്ലൈ ഓഫിസർക്ക് മുൻകൂ റായി അപേക്ഷ നൽകണം.
ലീവ് കാലയളവിൽ കട സസ്പെൻഡ് ചെയ്ത് സമീ പത്തെ മറ്റൊരു കടയിലേക്ക് അറ്റാച്ച് ചെയ്യും.കാലാ വധിക്കുള്ളിൽ തിരികെ വന്ന് താലൂക്ക് സപ്ലൈ ഓ ഫിസിൽ റിപ്പോർട്ട് ചെയ്താൽ മാത്രമേ കടയുടെ അംഗീകാരം പുനഃസ്ഥാപിക്കുകയുള്ളൂ.
ഞായറാഴ്ചകളിലും വകുപ്പിന്റെ അംഗീകൃത അവ ധി ദിവസങ്ങളിലുമാണ് നിലവിൽ റേഷൻ വ്യാപാരി കൾക്ക് അവധിയുള്ളത്.
