റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ഡ്രോൺ ആക്രമണം; ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
ഇസ്‌ലാമാബാദ്: പാകിസ്താനിലെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ഇന്ത്യയുടെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ സ്റ്റേഡിയം തകര്‍ന്നു. പാക്കിസ്താന്‍ ക്രിക്കറ്റ് ലീഗ് (പിഎസ്എല്‍) മത്സരത്തിന് മുമ്പ് നടന്ന ആക്രമണത്തില്‍ ഏഴ് പാക് വ്യോമസേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്‌ലാമാബാദില്‍ തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങുകയാണ്.
നിലവില്‍ പിഎസ്എല്ലിലെ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും കറാച്ചിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇസ്‌ലാമാബാദില്‍ ആക്രമണ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതേസമയം പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ
അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ പോരാട്ടത്തിന്റെ വേദിയിലും മാറ്റം. പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഈ മാസം 11നു നടക്കേണ്ട ഐപിഎല്‍ പോരാട്ടത്തിന്റെ വേദി മാറ്റി.ധരംശാലയിലായിരുന്നു നേരത്തെ വേദി നിശ്ചയിച്ചിരുന്നത്.