പാഴ്വസ്തുക്കളിൽ നിന്ന് കാറും ലോറിയും ജെ സി ബിയും നിർമ്മിച്ച് നാട്ടിൽ താരാമായി ശ്രീരാഗ് ചങ്ങരംകുളം
ചങ്ങരംകുളം: നന്നംമുക്ക് സ്വദേശിയായ കണ്ടിരങ്ങത്ത് ചന്ദ്രൻ്റെയും സബിതയുടേയും
മൂത്തമകനായ ശ്രീരാഗാണ് പാഴ്വസ്തുക്കളിൽ നിന്ന് കളിപ്പാട്ടങ്ങൾ നിർമ്മിച്ച് ജന ഹൃദയങ്ങളിൽ സ്ഥാനം പിടിക്കുന്നത്. കോക്കൂർ ടെക്നിക്കൽ ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കൂടിയായ ഈ മിടുക്കൻ ഇതിനോടകം പത്തോളം വാഹനങ്ങളുടെ ചെറു മാതൃകകളാണ് നിർമ്മിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്, പ്ലൈവുഡ്, കാർബോർഡ്,തെർമോകോൾ പേപ്പർ തുടങ്ങിയവയെല്ലാം ചേർത്താണ് മനോഹരമായി വിവിധ വാഹനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. സ്കൂളിലെ ശാസ്ത്രമേളയ്ക്ക് നിർമ്മിച്ച് ജെ സി ബിക്ക് സിറിഞ്ച് കൊണ്ട് ഹൈഡ്രോളിക് സംവിധാനങ്ങൾ ഒരുക്കിയാണ് ഏറെ പ്രശംസ പിടിച്ചുപറ്റിയത്. നിരവധി വാഹനങ്ങളുടെ മാതൃകകൾ തീർത്തിട്ടുള്ള ശ്രീരാഗ് അവസാനമായി നിർമ്മിച്ചത് ഒരു ഒന്നൊന്നര ലോറിയാണ്. മനോഹരമായി പെയിൻറ് ചെയ്ത് അതിസുന്ദരമായിട്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ഏകദേശം രണ്ടു മാസത്തോളം പണിപ്പെട്ടാണ് ഇത് തയ്യാറാക്കിയതെന്ന് ശ്രീരാഗ് പറഞ്ഞു.വളരെ ചെറുപ്പത്തിൽ തന്നെ ചിത്ര കലയോട് താൽപര്യം പ്രകടിപ്പിച്ചിരുന്നതായും കഴിവുകളെ മനസ്സിലാക്കി കൊണ്ട് തന്നെ മകന് വേണ്ട എല്ലാ സംവിധാനങ്ങളും കഴിവിൻ്റെ പരമാവധി അവനെ എത്തിച്ചു നൽകാൻ ശ്രമിക്കാറുണ്ട് ശ്രീരാഗിൻ്റെ അച്ഛൻ പറഞ്ഞു. ശ്രീരാഗിൻ്റെ സഹോദരങ്ങളായ ശ്രീനന്ദു, ശ്രീനിഖേദ് എന്നിവർക്ക് കളിപ്പാട്ടങ്ങളും നിർമ്മിച്ച് അവൻ തന്നെയാണന്ന് അച്ഛമ്മ തങ്കപറഞ്ഞു. നവ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ച് ഇതോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത് ഇതേടെ നിരവധിപേരാണ് പ്രോത്സാഹനവുമായി വീട്ടിലെത്തുന്നത്. കഴിഞ്ഞദിവസം ബിജെപി പൊന്നാനി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിലുള്ള ബി ജെ പി പ്രവർത്തകരെത്തി അഭിനന്ദിച്ചു.മികച്ച പിന്തുണയേകി ശ്രീരാഗിൻ്റെ കഴിവുകളെ വളർത്തിയെടുക്കാൻ ഏവരുടേയും സഹകരണം ഉണ്ടാകണമെന്നും അവർ പറഞ്ഞു.