EDAPPALLocal newsPONNANI

ലോക ഫോട്ടോഗ്രാഫി മത്സരത്തിൽ പൊന്നാനി സ്വദേശിയും

പൊന്നാനി: ഫോട്ടോഗ്രാഫിയിലെ ഓസ്കാർ എന്നറിയപ്പെടുന്ന “വേൾഡ് വൈൻഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ ” മത്സരത്തിൻ്റെ ഫൈനലിലേക്ക് പൊന്നാനി സ്വദേശിയുടെ ചിത്രവും ഇടം നേടി. പൊന്നാനി സ്വദേശി അനിൽ പ്രഭാകറാണ് ഈ നേട്ടത്തിന് അർഹനായത്.

ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയാണ് എല്ലാവർഷവും മത്സരം സംഘടിപ്പിക്കുന്നത്.ഈ വർഷത്തെ ഫലം 22 നാണ് പ്രഖ്യാപിക്കുക. ചെളിയിൽ പൂണ്ടു കിടക്കുന്ന മനുഷ്യനെ കൈകൊടുത്ത് സഹായിക്കാൻ ശ്രമിക്കുന്ന ഒറാങ് ഊട്ടാൻ്റെ ലോകം ഏറെ ശ്രദ്ധിച്ച ചിത്രമാണ് അനിൽ പ്രഭാകറിനെ ഫൈനൽ റൗണ്ടിൽ എത്തിച്ചത്.തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന “ഫോട്ടോമ്യൂസ് ” എന്ന ഫോട്ടോഗ്രാഫി മ്യൂസിയത്തിൻ്റെ രക്ഷാധികാരിയായ അനിൽ പ്രഭാകർ വർഷങ്ങളായി ഇന്തോനേഷ്യയിൽ സ്ഥിരതാമസമാണ്. ഫോട്ടോഗ്രാഫിയിൽ ഒട്ടേറെ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button