NATIONAL

രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനികാന്ത്ര;ജനി മക്കൾ മൻറം പിരിച്ചുവിട്ടു

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഷ്ട്രീയത്തിലേക്കില്ലെന്ന് അവർത്തിച്ച് രജനികാന്ത്. രജനി മക്കൾ മൻറം പിരിച്ചുവിട്ടു.”രജനികാന്ത് റസിഗർ നർപ്പാനി മൻറം “അല്ലെങ്കിൽ രജനികാന്ത് ഫാൻസ്‌ വെൽഫെയർ ഫോറം എന്ന പേരിൽ ആരാധക കൂട്ടായ്മയായാകും ഇനി സംഘടനയുടെ പ്രവർത്തനങ്ങൾ തുടരുക. ചെന്നൈൽ വിളിച്ചു ചേർത്ത യോഗത്തിന് പിന്നാലെയാണ് തീരുമാനം. രാഷ്ട്രീയ സ്വഭാവം സംഘടന പൂർണമായും ഉപേക്ഷിച്ചതായാണ് രജനി പത്ര കുറിപ്പിൽ അറിയിച്ചത്.

“ഭാവിയിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ എനിക്ക് പദ്ധതിയില്ല “എന്നാണ് 70കാരനായ സ്റ്റൈൽ മന്നന്റെ പ്രസ്താവന. രാഷ്ട്രീയ പ്രവർത്തനത്തിനായി രൂപീകരിച്ച പോഷക സംഘടനകളെയും പിരിച്ചു വിട്ടതയാണ് റിപ്പോർട്. കഴിഞ്ഞ വർഷം ഡിസംബറിൽ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനി പ്രഖ്യാപിച്ചിരുന്നു. അതെ സമയം തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ധാരാളം ചോദ്യങ്ങൾ ഇപ്പോഴുണ്ട്, അതെല്ലാം ചർച്ച ചെയ്യുമെന്ന് രജനി മക്കൾ മൻറം പ്രവർത്തകരുമായുള്ള കൂടി കാഴ്ചയ്ക്ക് മുമ്പ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങളും, കോവിഡും, ഷൂട്ടിംഗ് തിരക്കുകളും കാരണം അനുയായികളെ കാണാൻ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നില്ലെന്ന പ്രഖ്യാപനമുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button