രാഷ്ട്രത്തിൻ്റെ ആദരവ് രാഷ്ട്രപതിയിൽ നിന്നും ലഭിച്ച പ്രോഗ്രാം ഓഫീസർ ഡോ .പി.യു.സുനീഷിനും പ്രിൻസിപ്പൾ ഡോ. റഹ്മത്തുന്നീസയ്ക്കും ജില്ലാ ആരോഗ്യ വകുപ്പിൻ്റെ ആദരം
കുറ്റിപ്പുറം: 2020-23 കാലഘട്ടത്തെ നാഷണൽ സർവീസ് സ്കീം പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ മികച്ചരീതിയിൽ നടപ്പിലാക്കിയ തിൻ്റെ ഭാഗമായി കുറ്റിപ്പുറം എം.ഇ.എസ് എഞ്ചീനിയറിങ്ങ് എൻ.എസ്സ്.എസ്സ് പ്രവർത്തനങ്ങൾക്ക് ദേശീയതലത്തിൽ ശ്രദ്ധ നേടുകയും, രാഷ്ട്രത്തിൻ്റെ ആദരവ് രാഷ്ട്രപതി യിൽ നിന്നും എൻ.എസ്സ്.എസ്സ് പ്രോഗ്രാം ഓഫീസർ ഡോ .പി.യു.സുനീഷിനും, പ്രിൻസിപ്പൾ ഡോ. റഹ്മത്തുന്നീസയ്ക്കും രാഷ്ട്രപതി ഭവനിൽ വച്ച് നടന്ന ചടങ്ങിൽ ലഭിക്കുകയുണ്ടായി.
ആരോഗ്യ വകുപ്പുമായി ചേർന്ന് കോവിഡ് കാലഘട്ടത്തിൽ എം.ഇ.എസ്സ് എഞ്ചിനീറിങ്ങ് കോളേജ് മാത്യകാ പരമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. സ്ഥാപനത്തിൽ താല്ക്കാലിക കോവിഡ് ആശുപത്രി,കോവിഡ് രോഗികളുടെ യാത്രാ സൗകര്യങ്ങൾ, ഓക്സിജൻ സിലിണ്ടറുകളുടെ റീഫിൽ, കോവിഡ് രോഗികൾക്ക് സൗജന്യ ഓക്സിജൻ കോൺസൻട്രേറ്റർ സപ്പോർട്ട് , കോവി ഡാനന്തര മറ്റു സേവന പ്രവർത്തനങ്ങളും രാഷട്രത്തിൻ്റെ ആദരവ് ലഭ്യമാകുന്നതിൽ വലിയ പങ്കുവഹിച്ചു.സർക്കാർ ആശുപത്രികളിൽ എൻജിനീയറിങ് വർക്കുകളും ചെയ്യ്ത് വരുന്നുണ്ട്. കുറ്റിപ്പുറം എം. ഇ.എസ്സ് എഞ്ചിനീയറിംങ്ങ് കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ
ജില്ലാ ആരോഗ്യ വകുപ്പിൻ്റെ ആദരവ് സബ് കലക്ടർ ദിലീപ് കൈനിക്കര പ്രോഗ്രാം ഓഫീസർ ഡോ.പി.യു.സനീഷിനും, പ്രിൻസിപ്പൾ ഡോ.റഹ്മത്തുന്നീസക്കും നൽകി.
ജില്ലാ മെഡിക്കൽ ഓഫീസർ
ഡോ.കെ .ടി.ജയന്തി അദ്ധ്യക്ഷത വഹിച്ചു, ഡെപ്യൂട്ടി. ഡി.എം.ഒ.ഡോ.കെ.എം.നൂനമർജ്ജ, മെഡിക്കൽ ഓഫീസർ ഡോ. ഷാജി അറയ്ക്കൽ,
എൻ.എച്ച്.എം.ജില്ലാ പ്രോഗ്രാം മേനേജർ ഡോ.ടി.എം.അനൂപ് ,
.ജില്ലാ എഡുക്കേഷൻ & മാസ്സ് മീഡിയ ഓഫീസർ കെ .പി.സാദിഖ് അലി ,ഡി.എസ്.വിജയ് കുമാർ, കെ.എം ശ്രീജിത്ത് , പി.കെ. ജീജ,രാജേഷ് പ്രശാന്തിയിൽ എന്നിവർ പ്രസംഗിച്ചു.
ചിത്രം:രാഷ്ട്രപതിയിൽ നിന്നും ആദരവ് ലഭിച്ച പ്രോഗ്രാം ഓഫീസർ ഡോ .പി.യു.സുനീഷിനെ സബ് കലക്ടർ ദിലീപ് കൈനിക്കര ഉപഹാരം നൽകി ആദരിക്കുന്നു.