EDAPPAL
രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണവും അനുസ്മരണവും
എടപ്പാൾ: മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണവും അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. പഴയ ബ്ലോക്കിന് സമീപം നടന്ന പരിപാടി ഡി.സി.സി അംഗം സുരേഷ് പൊൽപ്പാക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എസ്.സുധീർ അധ്യക്ഷനായി. കെ.പി.സി.സി അംഗം അഡ്വ എ എം രോഹിത്ത്, ഡി.സി.സി അംഗം കെ.വി നാരായണൻ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് സി.രവീന്ദ്രൻ,ഇ.പി വേലയുധൻ, കെ.രാജീവ്, കണ്ണൻ നമ്പ്യാർ, ജയരാജ് കോലളമ്പ്, പി.പ്രശാന്ത് എന്നിവർ സംസാരിച്ചു.