സി പി ഐ എം എടപ്പാൾ ഏരിയ വാഹന പ്രചരണ ജാഥയ്ക്ക് തുടക്കം കുറിച്ചു
എടപ്പാൾ: സി. പി.ഐ.എം എടപ്പാൾ ഏരിയ വാഹന പ്രചരണ ജാഥയ്ക്ക് പുലിക്കാടിൽ തുടക്കം കുറിച്ചു. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ജാഥ ക്യാപ്റ്റൻ എ ശിവദാസന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് പി പി മോഹൻദാസ് അധ്യക്ഷത വഹിച്ചു. ജംഷീദ് അലി മുഖ്യ പ്രഭാഷണം നടത്തി. പി ജ്യോതിഭാസ്, എ. ശിവദാസൻ , ടി സത്യൻ തുടങ്ങിയവർ സംസാരിച്ചു.
കേരളത്തിന്റെ സമഗ്ര വികസനം അടിമറിക്കാനുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ, സമാധാനാന്തരീക്ഷം തകർക്കാനുള്ള
യുഡിഫ് – ബിജെപി ക്രിമിനൽ സമരാഭാസത്തിനെതിരെ,
മുഖ്യമന്ത്രിക്കും കുടുംബത്തിനും
എതിരായ ഗൂഡാലോചനയ്ക്കെതിരെ,
മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ നടക്കുന്ന കള്ള പ്രചരണങ്ങൾ തുറന്നുകാട്ടുക എന്ന ലക്ഷ്യത്തോടെയാണ് വാഹന പ്രചരണ യാത്ര സംഘടിപ്പിക്കുന്നത്. എ ശിവദാസൻ ജാഥ ക്യാപ്റ്റനും ടി സത്യൻ വൈസ് ക്യാപ്റ്റനും പി വിജയൻ മാനേജരുമായ ജാഥ എടപ്പാൾ ഏരിയയിലെ വിവിധ പ്രദേശങ്ങളിൽ 13, 14, 15 തിയ്യതികളിൽ പ്രയാണം നടത്തും.