CHANGARAMKULAMLocal news

യുഡിഎഫ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ ജനകീയ  സദസ്സ് സംഘടിപ്പിച്ചു

പൊന്നാനി:ഭരണകൂട ഭീകരക്കെതിരെ ജനാധിപത്യ ധ്വംസനത്തിനെതിരെ യുഡിഎഫ് പൊന്നാനി നിയോജക മണ്ഡല കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ  ജനകീയ സദസ്സ് സംഘടിപ്പിച്ചു. എരമംഗത്ത് നടന്ന പരിപാടി ജില്ലാ യു. ഡി. എഫ് കൺവീനർ  അഷറഫ് കോക്കൂർ ഉദ്ഘാടനം  ചെയ്തു.ഫാസിസ്റ്റ്  അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടി കേന്ദ്ര ഭരണകൂടം രാജ്യത്തിൻ്റെ  ജനാധിപത്യ സംവിധാനം  കശാപ്പ് ചെയ്യുകയാണന്നും ജനാധിപത്യ – മതേതരത്വം സംരക്ഷിക്കുന്നതിന് കാവലൊരുക്കുകയും ,നാടിനെ കൊള്ളയടിക്കുന്നവരെ തുറന്ന് കാട്ടുകയും ചെയ്യന്ന രാഹുൽ  ഗാന്ധിക്കെതിരെ കള്ള കേസ് ചുമത്തി വേട്ടയാടുന്ന നരേന്ദ്ര മോദി സർക്കാറിനെതിരെ ജനാധിപത്യ സമൂഹം അണിനിരക്കണമെന്നും  പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.പൊന്നാനി മണ്ഡലം യുഡിഎഫ് കൺവീനർ കല്ലാട്ടേൽ ഷംസു സ്വാഗതമാശംസിച്ച  ചടങ്ങിൽ  യുഡിഎഫ് മണ്ഡലം ചെയർമാൻ  പി പി യൂസഫലി അധ്യക്ഷതവഹിച്ചു.എം . വി. ശ്രീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.സിദ്ദിഖ് പന്താവൂർ , സി എം യൂസഫ് , മുസ്തഫ വടമുക്ക്,  ഷാനവാസ് വട്ടത്തൂർ , വി പി അലി,ഉണ്ണികൃഷ്ണൻ പൊന്നാനി , വി കെ എം ഷാഫി , ഷെമീർ ഇടിയാട്ടേൽ ,  തുടങ്ങിയവർ സംസാരിച്ചു .നവാസ് സെൻസിക് നന്ദി പറഞ്ഞു.സി.കെ. പ്രഭാകരൻ , കെ.കെ. ബീരാൻക്കുട്ടി , പി.ടി. ഖാദർ , എം.കെ. അൻവൻ ,  നാഹിർ ആലുങ്ങൽ , മുഹമ്മദലി നരണിപ്പുഴ ,ലത്തീഫ് പൊന്നാനി,പി.കെ.അശറഫ് ,മജീദ്  കല്ലിങ്ങൽ,സൈനുദ്ധീൻ ചെറവല്ലൂർ , എ.കെ. ആലി , ടി.കെ. അബ്ദുൾ റഷീദ് ,ടി.പി.കേരളീയൻ ,തുടങ്ങിയവർ പ്രതിഷേധ  സംഗമത്തിന് നേതൃത്വം നൽകി .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button