EDAPPAL

യുട്യൂബ് ചാനലിൽ പാട്ട് പാടാൻ അവസരം വാഗ്ദാനം നൽകി 12 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മൂന്നു പേർ അറസ്റ്റിൽ

കുറ്റിപ്പുറം : പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കുറ്റിപ്പുറത്ത് മൂന്ന് പേർ അറസ്സിലായി.പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശികളായ ഉമ്മർ കീഴാറ്റൂർ,ഒസാമ വേങ്ങൂർ സ്വദേശി ടൈലർ ഉമ്മർ, എന്നിവരെയാണ് പോക്സോ നിയമപ്രകാരം കുറ്റിപ്പുറം പോലിസ് അറസ്റ്റ് ചെയ്തത്.കുറ്റിപ്പുറം ഭാരതപ്പുഴയുടെ പാലത്തിന് താഴെ വെച്ചും,പെരിന്തൽമണ്ണയിലും,പുഴയിൽ വെച്ചും റബർ തോട്ടത്തിൽ വെച്ചും,വേങ്ങൂർ ടൈലർ ഉമ്മറിന്റെ കടയിൽ വെച്ചും ആണ് പ്രതികൾ 12 കാരനെ പീഡനത്തിന് ഇരയാക്കിയത്.കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാവ് ഡോക്ടറെ കാണിച്ചപ്പോളാണ് പീഢന വിവരം പുറത്ത് വരുന്നത് കുട്ടിക്ക് മൊബൈൽ ഫോണും പൈസയും മറ്റുംപ്രതികൾ യഥേഷ്ടം നൽകിയിരുന്നു.കീഴാറ്റൂർ ആയിഷ മീഡിയ എന്ന പേരിൽ ഉമ്മർ യു ട്യുബ്ചാനൽ നടത്തുന്നുണ്ട് .ഒസാമ പ്രമുഖ പൊതുപ്രവർത്തകനാണ്, ടൈലർ ഉമ്മർ സ്വന്തമായി തയ്യൽ കടയും നടത്തുന്നുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button