VATTAMKULAM

കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം

കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം പെരുമ്പടപ്പ് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി.രാമദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് കെ.എസ്.ഉണ്ണിക്കുട്ടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപിക പി.ജി.ബിന്ദുസ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.ആർ.സബിത നന്ദിയും പറഞ്ഞു.ആലങ്കോട് ഗ്രാമപഞ്ചായത്ത് അംഗം കെ.പി.ചന്ദ്രമതി, സ്കൂൾ മാനേജർ സി.വൽസല, എം.ടി.എ പ്രസിഡണ്ട് കെ.നുസൈബ, പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി പി.എം.രവീന്ദ്രൻ, സ്റ്റാഫ് പ്രതിനിധി വി.പി.ജലജ, ടാറ്റ മോട്ടോഴ്സ് പ്രതിനിധി ശ്രീ.ശരത്, കെ.അബ്ദുറഹിമാൻ, പി. ഷിഹാബ്, കുമാരി കെ. നിരഞ്ജന, കുമാരി എ.പി.അയന എന്നിവർ പ്രസംഗിച്ചു.പത്താം ക്ലാസ് ഫുൾ എപ്ലസ് നേടിയ കെ. നിരഞ്ജന, സംസ്ഥാന തല പത്രവായന വിജയി എ.പി.അയന എന്നിവരെയോഗത്തിൽ അനുമോദിച്ചു.കൂടാതെ നല്ല രീതിയിൽ അവധിക്കാല പ്രവർത്തനം ചെയ്ത വിദ്യാർത്ഥികൾ, എൽ എസ് എസ് നേടിയ വിദ്യാർത്ഥികൾ എന്നിവരേയും അഭിനന്ദിച്ചു.പ്രതിഭ ഗ്രന്ഥശാല വിദ്യാലയത്തിന് ഒരു പ്രോജക്ടർ സമ്മാനിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button