EDAPPAL

യാത്രയയപ്പ് സമ്മേളനവും അനുമോദനവും നടന്നു

എടപ്പാൾ : കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ല കമ്മിറ്റി ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും, എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ആലങ്കോട് ബി.ടി.എം യു.പി സ്കൂളിൽ നടന്ന ചടങ്ങ് കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി സുരേഷ്.കെ ഉദ്ഘാടനം ചെയ്തു.

അബ്ദുൽ ഹക്കീം കെ.എം അധ്യക്ഷത വഹിച്ചു. സന്ധ്യ സി.വി മുഖ്യ പ്രഭാഷണം നടത്തി. കെ.പി.എസ്.ടി.എ മലപ്പുറം റവന്യൂ ജില്ലാ പ്രസിഡണ്ട് മോഹനൻ സി.പി സമ്മാനദാനം നിർവ്വഹിച്ചു. പ്രഷീദ്.കെ.വി, മനോജ് സി.എസ്, ബിജു.പി. സൈമൺ, സജീവ് പി.ജി, രഞ്ജിത് അടാട്ട് എന്നിവർ സംസാരിച്ചു. കെ.പി.എസ്.ടി.എ ഉപജില്ല സെക്രട്ടറി പ്രമോദ്.കെ സ്വാഗതവും, ട്രഷറർ സിന്ധു ഇ.ടി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button