EDAPPALLocal news

മോട്ടോർ സൈക്കിളിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട വാൻ മറ്റൊരു ബൈക്കിൽ ഇടിച്ചു മറിഞ്ഞു;മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

എടപ്പാൾ: സംസ്ഥാനപാതയിൽ നടുവട്ടം കണ്ണഞ്ചിറയിൽ മോട്ടോർ സൈക്കിളിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട വാൻ മറ്റൊരു ബൈക്കിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. റോഡ് ക്രോസ് ചെയ്യുകയായിരുന്ന മോട്ടോർസൈക്കിളിൽ തട്ടിയ വാൻ റോഡ് അരികിൽ നിർത്തിയിട്ടിരുന്ന ഹീറോ ഹോണ്ട ബൈക്കിൽ തട്ടി മറിയുകയായിരുന്നു. പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഗുരുതരമായി പരിക്കേറ്റ ഒരാളെ തൃശ്ശൂരിലേക്ക് കൊണ്ടുപോവുകയും ചെയ്തു. വൈകിട്ട് ആറരയോടെ ആയിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button