Local newsPONNANI
മൊബൈൽ ഫോൺ റീട്ടെയിലേഴ്സ് അസോസിയേഷൻ പൊന്നാനി ഏരിയ സമ്മേളനവും പ്രതിഭകളെ അനുമോദിക്കൽ ചടങ്ങും സംഘടിപ്പിച്ചു
പൊന്നാനി: മൊബൈൽ ഫോൺ റീട്ടെലേഴ്സ് അസോസിയേഷൻ ഓഫ് കേരള പൊന്നാനി ഏരിയ വാർഷിക ജനറൽ ബോഡിയും പ്രതിഭകളെ അനുമോദിക്കൽ ചടങ്ങും സംഘടിപ്പിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് സദ്ദാം ഹുസൈൻ പാലക്കാട് ഉത്ഘാടനം നിർവഹിച്ചു.ഏരിയ കമ്മിറ്റി പ്രസിഡൻറ് ശിഹാബ് അധ്യക്ഷതവഹിച്ചു. പൊന്നാനി സി ഐ വിനോദ് വലിയാറ്റൂർ മുഖ്യ പ്രഭാഷണവും,സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് കുട്ടി റബിയ സംഘടനാ വിശദീകരണവും നടത്തി. ജില്ലാ പ്രസിഡൻ്റ് അബ്ദുൾ ഗഫൂർ അൽ ഷാമ, സെക്രട്ടറി ഹംസ വളാഞ്ചേരി ,നിയാസ് മലപ്പുറം, ആസിഫ് പെരിന്തൽമണ്ണ, ഷാഫി വളാഞ്ചേരി, നവാസ് ഹം ന തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി മുഹമ്മദ് പാലപ്പെട്ടി ( പ്രസിഡൻറ്) വിജീഷ് സൂര്യ (ജന. സെക്രട്ടറി) മുഹമ്മദലി യൂണിവേഴ്സൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.