EDAPPAL

മേൽപ്പാലം വന്നപ്പോൾ വഴി ഇല്ല; വഴിക്ക് ഇനി വേറെ വഴി നോക്കണം.

ഇടുങ്ങിയ റോഡിലൂടെ വാഹനങ്ങൾ കടന്ന് പോകുന്നത് ദുസ്സഹമെന്ന് നാട്ടുകാരും യാത്രക്കാരും

എടപ്പാൾ: കുറ്റിപ്പുറം റോഡിൽനിന്ന് ടൗൺ വഴി കടന്നു പോകുന്ന വലിയ വാഹനങ്ങൾ പാലത്തിന് സമീപത്തെ ഇടുങ്ങിയ റോഡിൽക്കൂടി കടന്നുപോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നു.കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള ചരക്ക് വാഹനങ്ങളാണ് പാലം വന്നതോടെ ബുദ്ധിമുട്ടിലായത്. ഇന്നലെ പുലർച്ചെ കോഴിക്കോട് ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലോറി ഇത്തരത്തിൽ കുടുങ്ങി. നാട്ടുകാരും ഡ്രൈവർമാരും ഏറെ നേരം പരിശ്രമിച്ചെങ്കിലും വാഹനം മുന്നോട്ടെടുക്കാൻ സാധിച്ചില്ല. ഒടുവിൽ ഏറെ പരിശ്രമിച്ച് ഇവിടെയിട്ടു തിരിച്ച് മാണൂർ ചേകനൂർ വഴി പോവുകയായിരുന്നു. പാലം തുറക്കുന്നതോടെ ഇത്തരം വാഹനങ്ങൾക്ക് പാലത്തിലൂടെ കടന്നു പോകാം. എന്നാൽ, കുറ്റിപ്പുറം റോഡിൽനിന്ന് പട്ടാമ്പി റോഡിലേക്ക് തിരിയേണ്ട വാഹനങ്ങൾ എങ്ങനെ ടൗൺ കടന്നു പോകും എന്നതിന് അധികൃതർക്ക് ഉത്തരമില്ല.

ഇത്തരം വാഹനങ്ങൾ മാണൂരിൽനിന്നു തിരിഞ്ഞ് ചേകനൂർ വഴി വട്ടംകുളത്ത് എത്തി പോകേണ്ടി വരും. ഏറെ ദൂരം അധികം സഞ്ചരിച്ചു വേണം വട്ടംകുളത്ത് എത്താൻ. ഈ വഴി പലയിടത്തും വീതി കുറവാണ്. അതുകൊണ്ടു തന്നെ വലിയ വാഹനങ്ങൾ ഏറെ കഷ്ടപ്പെട്ടുവേണം ഇതിലൂടെ സഞ്ചരിക്കാൻ. പട്ടാമ്പി ഭാഗത്തേക്കുള്ള ഇത്തരം വാഹനങ്ങൾക്ക് ടൗണിലൂടെ പോകാനാകില്ലെന്ന് ഇവിടെ എത്തിയാൽ മാത്രമേ ഡ്രൈവർമാർക്ക് അറിയാൻ സാധിക്കൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button