CHANGARAMKULAM

മൂക്കുതലയിൽ യുവാവിനെയും വൃദ്ധമാതാവിനെയും വീട്ടിൽ കയറി അക്രമിച്ചവർക്കെതിരെ കേസെടുക്കണം:ബിജെപി

ചങ്ങരംകുളം:മൂക്കുതല സ്വദേശിയായ രഞ്ജിത്തിനെയും

വൃദ്ധമാതാവിനെയും വീട്ടിൽ കയറി അക്രമിച്ചവർക്കെതിരെ കേസെടുക്കണമെന്ന് ബിജെപി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മത്സ്യ കച്ചവടവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെ തുടർന്നാണ് കാറിലെത്തിയ സംഘം മൂക്കുതല

വാര്യർമുലയിൽ വച്ച് രഞ്ജിത്തിനെ അക്രമിച്ചത്.തുടർന്ന്

രാത്രിയോടെ വീട്ടിലെത്തിയ സംഘം രഞ്ജിത്തിനെയും

തടയാൻ ശ്രമിച്ച മാതാവിനെയും

അക്രമിച്ചിരുന്നു.സംഭവത്തിൽ ചങ്ങരംകുളം

പോലീസിന് പരാതി നൽകിയെങ്കിലും നടപടി

സ്വീകരിച്ചില്ലെന്നും സംഭവത്തിന് പിന്നിൽ രാഷ്ട്രീയ

ഇടപെടലാണെന്നുമാണ് ബിജെപിയുടെ ആരോപണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button