തിരൂർ

തിരൂര്‍ റെയില്‍വെ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുട്ടികളടക്കം ഏഴ് പേര്‍ കുടുങ്ങി; പുറത്തിറക്കിയത് ഒരു മണിക്കൂറിന് ശേഷം

തിരൂർ : ഷോർണൂർ ഭാഗത്തേക്കുള്ള ട്രെയിനിൽ കയറാൻ വേണ്ടി ലിഫ്റ്റിൽ കയറിയ യാത്രക്കാരാണ് കുടുങ്ങിയത്. ഒരു മണിക്കൂറോളം ഇവർ ലിഫ്റ്റിനുള്ളില്‍ കുടുങ്ങി. റെയില്‍വെ പൊലീസ് ഉടനെ എത്തിയെങ്കിലും ലിഫ്റ്റ് തുറക്കാനായില്ല. തുടർന്ന് ടെക്നീഷ്യന്മാരെ വിളിച്ചു.

തുടർന്ന് ലിഫ്റ്റ് പൊളിച്ചു പുറത്തിറക്കാനുള്ള ശ്രമം തുടങ്ങി. യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും നല്‍കി. ലിഫ്റ്റ് പൊളിക്കാനുള്ള ശ്രമത്തിനിടെ ആദ്യം വിടവുണ്ടാക്കിയാണ് വെള്ളവും ഭക്ഷണവും നല്‍കിയത്. തിരുവനന്തപുരം സ്വദേശികളായ അഞ്ചംഗ കുടുംബവും മഞ്ചേരി കാവനൂർ സ്വദേശികളായ രണ്ട് പേരുമാണുണ്ടായിരുന്നത്. രാവിലെ 10.15ഓടെയാണ് യാത്രക്കാർ ലിഫ്റ്റില്‍ കുടുങ്ങിയത്. 11.30 തോട് എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചു. ശേഷം ഇവരെ പ്രാഥമിക വൈദ്യ പരിശോധനക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button