തട്ടിപ്പ് വീരനായ വാഹന മോഷ്ടാവ് താനൂർ പോലീസിന്റെ പിടിയിൽ
താനൂർ: തട്ടിപ്പ് വീരനായ വാഹന മോഷ്ടാവ് താനൂർ പോലീസിന്റെ പിടിയിൽ. നിരവധി പേരുകളിൽ ആൾ മാറാട്ടം നടത്തിയും, പരിചയപ്പെട്ട ആളുകളെ കബളിപ്പിച്ചു പണവും സാധനങ്ങളും മോഷ്ടിച്ചു നടക്കുന്ന കൂട്ടായി പുതിയ വീട്ടിൽ അബ്ദുൽ ജംഷി (43) എന്ന ആളെയാണ് താനൂർ ഡിവൈഎസ്പി പ്രമോദ് പി.യുടെ നേതൃത്വത്തിൽ താനൂർ ഇൻസ്‌പെക്ടർ ടോണി ജെ മറ്റം, സബ് ഇൻസ്‌പെക്ടർ മാരായ സുജിത് എൻ,ആർ, പ്രമോദ്, എഎസ്ഐ സലേഷ്, സിപിഒ’മാരായ ബീജോയ്, വിപീഷ്, പ്രബീഷ്, ലിബിൻ എന്നിവർ അടങ്ങിയ പോലീസ് സംഘം മികച്ച അന്വേഷണത്തിലൂടെ വലയിലാക്കിയത്.
പ്രതി 28-4-25 തിയ്യതി ആണ് മോര്യ സ്വദേശി സജീഷ് എന്നയാളുടെ KL 11 G 9323 നമ്പർ ഹീറോ ഹോണ്ട സ്പ്ലെൻഡർ മോട്ടോർസൈക്കിൾ താനൂർ റെയിൽവേ സ്റ്റേഷനു സമീപത്തു റോഡിൽ നിന്നും മോഷ്ടിച്ചത് തുടർന്ന് സിസിടിവികൾ പരിശോധിച്ചു അന്വേഷണം നടതിയതിൽ മാസ്ക് ധരിച്ചതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചില്ല. തുടർന്ന് കിട്ടിയ തെളിവുകൾ ശേഖരിച്ചു അന്വേഷണം മുന്നോട്ടുപോയി തുടർന്നു പ്രതി പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പല തട്ടിപ്പുകൾ നടത്തി ആളുകളെ പറ്റിച്ചു പണം ആയി കടന്നു കളയുന്ന ജംഷി ആണ് എന്ന് വ്യക്തമായി പല ജില്ലകളിൽ പല സ്ഥലത്തു താമസിച്ചു തട്ടിപ്പ് നടത്തിയ പ്രതിയെ കോഴിക്കോട് പാലക്കാട് മലപ്പുറം ജില്ലകളിൽ അന്വേഷണം നടത്തി ഇന്നലെ കോഴിക്കോട് നിന്നും അന്വേഷണ സംഘം പിടികൂടി. നിർധരരായ സ്ത്രീകളെ വിവാഹം കഴിക്കാം എന്ന് പറഞ്ഞു പറ്റിച്ചു പണം തട്ടുന്നത് പതിവാണ്.
ജംഷി വിവിധ സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തി ആ സ്ഥലങ്ങളിൽ എല്ലാം പ്രതി പല കള്ളങ്ങൾ പറഞ്ഞു പലരേയും പറ്റിച്ചു ക്യാഷ് വാങ്ങി മുങ്ങിയതായി വ്യക്തമായി. താനൂർ നിന്നും മോഷ്ടിച്ച മോട്ടോർ സൈക്കിൾ പ്രതി ചമ്രവട്ടം ടുവീലർ വർക്ക് ഷോപ്പിൽ പണി എടുപ്പിക്കാൻ ഏല്പിച്ചിരുന്നതായി കണ്ടെത്തി പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
2023ൽ സമാന രീതിയിൽ കുറ്റം ചെയ്തതിൽ പാലക്കാട് കല്ലടി കോഡ്, ചാലിശ്ശേരി പോലീസ് സ്റ്റേഷനുകളിൽ കേസുകളിൽ ഉൾപെട്ട് കോടതിയിൽ ജാമ്യത്തിൽ ഇറങ്ങി ശേഷം ഹാജരാകാതെ മുങ്ങി നടക്കുന്നതിനാൽ പ്രതിക്കെതിരെ വാറന്റ് നിലവിലുണ്ട്..