EDAPPALLocal news

മാലിന്യം വലിച്ചെറിയൽ മുക്ത പഞ്ചായത്തായി എടപ്പാൾ

എടപ്പാൾ: ഗ്രാമപഞ്ചായത്ത് ഇനി മാലിന്യം വലിച്ചെറിയൽ മുക്ത പഞ്ചായത്ത്. പ്രഖ്യാപന പൊതുയോഗം ജില്ലാ പഞ്ചായത്തംഗം അഡ്വ. പി പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേനയ്ക്കുളള 10 ട്രോളികളുടെ കൈമാറ്റം പഞ്ചായത്ത് പ്രസിഡണ്ട് സി.വി.സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന മൈലാഞ്ചി പറമ്പിൽ സ്വാഗതം പറഞ്ഞു. ക്ഷമ റഫീഖ്, എൻ.ആർ അനീഷ്, ആസിഫ് പൂക്കരത്തറ, വി.പി വിദ്യാധരൻ, അഡ്വക്കേറ്റ് കെ വിജയൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ 100% യൂസഫലി കളക്ട് ചെയ്ത ഒന്നാം വാർഡിന്റെ മെമ്പർ കെ. പ്രഭാകരനെ ഐ.ആർ.ടി.സി ആദരിച്ചു. ദിനേശൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി സുനിൽകുമാർ നന്ദി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button