CHANGARAMKULAM

പതിനൊന്ന് കോടിയുടെ വികസന കരട് രേഖ പുറത്തിറക്കി ആലംകോട് ഗ്രാമപഞ്ചായത്ത്

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. പതിനൊന്ന് കോടിയുടെ വികസന കരട് രേഖയാണ് പുറത്തിറക്കിയത്. ഭിന്നശേഷിക്കാർക്ക് ഊന്നൽ നൽകിയാണ് പുതിയ വർഷത്തെ കരട് രേഖ. ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷരീഫ് വികസന കരട് രേഖ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസറിന് നൽകി പ്രകാശനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാമദാസ് മാസ്റ്റർ, കരുണാകരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ, മെമ്പർമാരായ സി കെ പ്രകാശൻ,ഷഹന നാസർ,ചന്ദ്രമതി, കുഞ്ഞു, അബ്ദുൽ മജീദ്, ഹക്കിം പെരുമുക്ക്, ആസിയ, തസ്നി അബ്ദുൽ ബഷീർ, വിനീത, നിംന, ശശി പുക്കേപുറത്ത്,വിവിധ രാഷ്ട്രീയ പ്രതിനിധികളായ പി വിജയൻ, കൃഷ്ണൻ പാവിട്ടപുറം, കൃഷ്ണൻ നായർ, പഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button