വട്ടംകുളം സി.പി.എന്‍.യു.പി. എസ് പൂര്‍വ വിദ്യാര്‍ത്ഥി കണ്‍വെന്‍ഷന്‍
May 15, 2023
എടപ്പാള്‍: വട്ടംകുളം സി.പി.എന്‍.യു.പി.സ്കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ നടത്താന്‍ പൂര്‍വ വിദ്യാര്‍ത്ഥി കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച് അടുത്ത മാര്‍ച്ചില്‍ മഹാസംഗമത്തോടെ പരിപാടികള്‍ സമാപിക്കും. കണ്‍വെന്‍ഷന്‍ അഡ്വ.എം.ബി.ഫൈസല്‍ ഉദ്ഘാടനം ചെയ്തു. എം.എ.നവാബ് അധ്യക്ഷനായി.സുരേഷ്ഇ.നായര്‍,വി.പി.അനീഷ്,എം.എം.ഉണ്ണികൃഷ്ണന്‍,സി.സജി,ലളിത,പി.എസ്.വിനീത തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍. പ്രസിഡന്റ്.അഡ്വ.എം.ബി.ഫൈസല്‍, വൈസ് പ്രസി.സുരേഷ് ഇ നായര്‍,സെക്രട്ടറി.ഇ.ശങ്കരന്‍,ജോ.സെക്രട്ടറി.പി.എസ്.വിനീത, ട്രഷറര്‍.എം.പി.ബിജു