PONNANI

ജനങ്ങളെ ദ്രോഹിക്കുന്നതിൽ മോഡിയും പിണറായിയും പരസ്പരം മത്സരിക്കുന്നു : അഡ്വ.എ എം രോഹിത്

എടപ്പാൾ: പ്രജകളെ പേടിച്ച് റോഡിലിറങ്ങി നടക്കാതെ വായുവിൽ സഞ്ചരിക്കുന്ന ഭരണാധികാരി നമ്മുടെ കൊച്ചു കേരളത്തെ ലോകത്തിനുമുന്നിൽ നാണംകെടുത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ദേശീയ കോ ഓർഡിനേറ്ററും കെപിസിസി മെമ്പറുമായ അഡ്വ.എ എം രോഹിത് അഭിപ്രായപ്പെട്ടു.

വട്ടംകുളം പഞ്ചായത്തിൽ യൂത്ത് കോൺഗ്രസ് യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ച് തിരുമാണിയൂരിൽ നടന്ന യൂത്ത് കോൺഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് മനോജ് മൂതൂർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് ഷെഫീക്ക് കൈമലശ്ശേരി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം എ നജീബ്, ഹാരിസ് മൂതൂർ, ഫിറോസ് ഖാൻ അണ്ണക്കമ്പാട്, എം മാലതി, മഹേഷ് വട്ടംകുളം, മോഹനൻ പാക്കത്ത്, എൻ വി അഷറഫ്, സി പി റഫീഖ്, ജിഷ മേൽമുറി, ദിലീപ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button