തമിഴ്നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ സാലി ഗ്രാമത്തിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. തമിഴിൽ 40 ഓളം സിനിമകൾ സംവിധാനം ചെയ്ത മനോഭാവല് 200ലധികം ചിത്രങ്ങളിൽ ഹാസ്യതാരമായും വേഷമിട്ടു. ഏതാനും നാളുകൾക്ക് മുൻപ് ഹൃദ്രോഗ സംബന്ധമായ ചികിത്സകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. 20 ടിവി പരമ്പരകൾ 10 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. 1982 ആഗയ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്തെത്തുന്നത്. സംസ്കാരം പിന്നീട് നടക്കും