EDAPPAL

രോഗപ്രതിരോധ കുത്തി വെപ്പ് ദിനാചരണത്തിന്‍റെ ഭാഗമായി എടപ്പാള്‍ ഗ്രാമപഞ്ചായത്തിന്‍റേയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റേയും ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

എടപ്പാള്‍: രോഗപ്രതിരോധ കുത്തി വെപ്പ് ദിനാചരണത്തിന്‍റെ ഭാഗമായി എടപ്പാള്‍ ഗ്രാമപഞ്ചായത്തിന്‍റേയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റേയും ആഭിമുഖ്യത്തില്‍ ആരോഗ്യ  സെമിനാര്‍ ക്വിസ് മത്സരം, ഹെല്‍ത്തി ബേബി ഷോ, ലക്കി മദര്‍, ഗുഡ് മദര്‍  തുടങ്ങിയ വിവിധ പരിപാടികള്‍ അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബൈദ  ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.അബൂബക്കര്‍ ചിറ്റേങ്ങാടന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇ. കന്‍സുദ്ദീന്‍  എന്നിവര്‍  ക്ലാസ് എടുത്തു. ക്ഷേമകാര്യ ‍സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ദിനേശന്‍ ആശംസകള്‍ അര്‍പ്പിച്ചു. അമ്മമാര്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ ഷിഫ സി വി, ഹാജിറാബി എം വി എന്നിവരും ലക്കി മദര്‍ മത്സരത്തില്‍ ഹാജിറാബി എം വിയും ഗുഡ് മദര്‍ മത്സരത്തില്‍ അശ്വതി സാബു പി യും കുട്ടികള്‍ക്കായി നടത്തിയ ഹെല്‍ത്തി ബേബി മത്സരത്തില്‍ എമിക്ക്, ഫാത്തിമ തഹാനി എന്നിവരും വിജയികളായി. എടപ്പാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുബൈദ ടീച്ചര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ജെ.എച്ച്.ഐ അബ്ദുള്‍ ജലീ ല്‍ സ്വാഗതവും ജെ.പി.എച്ച്.എന്‍ മഞ്ജു ജോസി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button