BREAKING NEWSLATEST NEWSLocal newsMALAPPURAMPUBLIC INFORMATIONUncategorizedUPDATES

മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: മലപ്പുറത്ത് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെയായിരുന്നു സംഭവം. മലപ്പുറം കാവനൂർ ജിഎച്ച് എസ് എസ് പ്ലസ് ടു വിദ്യാർഥിയും കാവനൂർ സ്വദേശിയുമായ ഷിനാസ് (18)ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുട്ടി ഗ്രൗണ്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു.

കാവനൂർ 12 ൽ കാഞ്ഞിരപ്പള്ളി ഷംസുദ്ദീൻ- കോറളിയാടൻ റസിയ ദമ്പതികളുടെ മകനാണ്. ഇന്നലെ വൈകിട്ട് കാവനൂർ സ്റ്റേഡിയത്തിൽ സ്കൂൾ ടീം സെലക്ഷന്‍റെ ഭാഗമായുള്ള മത്സരം നടക്കുകയായിരുന്നു. കളി ആരംഭിച്ച് നാലു മിനിറ്റിനുള്ളിൽ ഷിനാസ് ഗ്രൗണ്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു എന്ന് അധികൃതർ പറഞ്ഞു. ഉടൻ തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷിനാസ് നേരത്തെ സ്കൂൾ ഫുട്ബോൾ ടീം അംഗമായിരുന്നു. സംഭവത്തിൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button