MALAPPURAM

മലപ്പുറത്ത്‌ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്.

മലപ്പുറം: സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ അപകടം. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. തിരുനാവായിലാണ് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്.

ആരുടെയും പരിക്ക് ഗുരുതരമല്ല. കുറ്റിപ്പുറം നാവാമുകുന്ദ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.

15ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് കുട്ടികൾക്ക് കാര്യമായി പരിക്കുണ്ടെന്നാണ് വിവരം.രണ്ട് പേരെ കോട്ടക്കൽ അൽമാസിലേക്ക് മാറ്റി.നിസാര പരിക്കേറ്റവരെ കൊടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button