MALAPPURAM

മലപ്പുറം നഗരസഭ ചരിത്രം കുറിച്ചു; 3100 വയോജനങ്ങൾ 80 ബസ്സുകളിലായി വയനാട്ടിലേക്ക് പുറപ്പെട്ടു

കാലം കഥ പറയുന്ന കോട്ടക്കുന്ന് മൈതാനം ഇന്ന് പുലർച്ചെ മറ്റൊരു ചരിത്രത്തിന്റെ കൂടി ഭാഗമായി.മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ 3100 വയോജനങ്ങൾ 80 ബസ്സുകളിലായി വയനാട്ടിലേക്ക്. രാജ്യത്തെ ഏറ്റവും വലിയ വയോജന ഉല്ലാസയാത്ര മലപ്പുറം കോട്ടക്കുന്നിൽ നിന്നും പുറപ്പെട്ടു. ഏറെ സന്തോഷകരമായത് യാത്രക്ക് ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചത് 104 വയസ്സുകാരി പ്രിയപ്പെട്ട ഹലീമ ഉമ്മ.

ഇത് ഇന്ത്യയിലെ ഏറ്റവും വലിയ വയോജന ഉല്ലാസയാത്ര; ‘ഗോൾഡൻ വൈബ്’ ന്റെ ചെലവ് 40 ലക്ഷം രൂപ..!
മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ഏർപ്പെടുത്തിയ സൗജന്യ ഉല്ലാസയാത്രയായ ‘ഗോൾഡൻ വൈബ്’ ഇന്ന് രാവിലെ ആറു മണിക്ക് കോട്ടക്കുന്നിൽ ഫ്ലാഗ്ഓഫ് ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ വയോജന ഉല്ലാസയാത്ര എന്ന ഖ്യാതിയോടെയാണ് നഗരസഭ ഈ ഉദ്യമം നടത്തുന്നത്.

80 ബസുകളിലായി 3,100 വയോജനങ്ങളാണ് യാത്ര പുറപ്പെട്ടത്. യാത്രയിലുടനീളം വയോജനങ്ങൾക്ക് സഹായത്തിനായി അതത് വാർഡ് അംഗങ്ങളും കുടുംബശ്രീ, ഐ.സി.ഡി.എസ്. വൊളന്റിയർമാരും ഒപ്പമുണ്ട്. മലപ്പുറം, പാണക്കാട്, മേൽമുറി എന്നീ വില്ലേജുകൾക്ക് ഓരോന്നുവീതം മൂന്ന് ആംബുലൻസുകൾ യാത്രയെ അനുഗമിക്കുന്നുണ്ട്. ഓരോ വില്ലേജിനും ഓരോ മെഡിക്കൽ സംഘത്തെ എന്ന നിലയിൽ ഡോക്ടർമാർ അടക്കമുള്ള മെഡിക്കൽ സംഘവും കൂടെയുണ്ട്. വാർഡ് അംഗങ്ങൾ നിർദേശിച്ചിടത്ത് പുലർച്ചെ 5 മണിക്ക് ബസുകൾ എത്തി ആളുകളെ കയറ്റി.

അരീക്കോട്ടുള്ള രണ്ട് ഓഡിറ്റോറിയങ്ങളിലായി പ്രഭാതഭക്ഷണം ഒരുക്കിയിരുന്നത്. വയനാട് ജില്ലയിലെ പൂക്കോട് തടാകം, കാരാപ്പുഴ ഡാം എന്നിവയാണ് സംഘം സന്ദർശിക്കുക. വയനാട് മുട്ടിലിലെ ഓഡിറ്റോറിയത്തിൽ ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്. മടക്കയാത്രയിൽ വൈകീട്ട് 7 മണി മുതൽ അരീക്കോട്ടെ ഓഡിറ്റോറിയത്തിൽ രാത്രി ഭക്ഷണവും നൽകും. നഗരസഭയുടെ പ്ലാൻ ഫണ്ടിൽനിന്ന് 40 ലക്ഷം രൂപയാണ് ഈ യാത്രയ്ക്കായി വകയിരുത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button