മലപ്പുറം ജില്ലയിൽ നിന്നുള്ള സ്കൂളിലെ അംഗങ്ങൾക്ക് ക്രിക്കറ്റ് ടീമിൽ യോഗ്യത; “ക്രിക്കറ്റ് ജിഹാദ്” എന്ന പേരിൽ വർഗീയത
മലപ്പുറം:കൊണ്ടോട്ടിയിലുള്ള എസ്‌കോള ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മാത്രം ആണ്‍കുട്ടികളുടെ സെലക്ഷന് സന്നദ്ധത അറിയിച്ചതോടെ സെലക്ഷന്‍ ഇവരിലേക്ക് മാത്രം ചുരുങ്ങിയ സംഭവത്തിൽ വർഗീയ വിഷം ചീറ്റി ഹിന്ദുത്വ തീവ്രവാദികൾ. ചെന്നൈയില്‍ നടക്കുന്ന ദക്ഷിണ മേഖല ദേശീയ ജൂനിയര്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ സംസ്ഥാന ടീമിനെ എന്‍ മുഹമ്മദ് യാസീന്‍ നയിക്കുന്നതിനെ വര്‍ഗീയ വല്‍കരിച്ച് ധ്രുവീകരണം നടത്താനാണ് സംഘപരിവാര്‍ ശ്രമം. സംഭവത്തിൽ ഹിന്ദുത്വ ഐടി സെല്ലുകളെ വിമർശിച്ച് ബീന സണ്ണിയും രംഗത്തെത്തി വിമര്‍ശിച്ചത്. ആണ്‍കുട്ടികളുടെ ടീമിനെ വര്‍ഗീയമായി വിമര്‍ശിക്കുന്ന സംഘപരിവാരം പെണ്‍കുട്ടികളുടെ ടീമിനെ കുറിച്ച് മിണ്ടുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.
‘ടീമിലേക്ക് തെരഞ്ഞൈടുക്കപ്പെട്ട കുട്ടികളുടെ മതം ചികഞ്ഞ് വിദ്വേഷവും വര്‍ഗീയതയും കുത്തിനിറയ്ക്കാനാണ് സംഘ് ഐടി സെല്ലുകളുടെ ശ്രമം. ഇതിന് പിന്തുണ നല്‍കി കേരളത്തിലെ ചില പ്രമുഖ തീവ്രഹിന്ദുത്വ ഫെയ്‌സ്ബുക്ക് ഹാന്‍ഡിലുകളും രംഗത്ത് വന്നതോടെ വിഷയം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്’. ‘മുസ്ലിംകള്‍ മാത്രമുള്ള ക്രിക്കറ്റ് ടീം ദക്ഷിണമേഖലാ ചാമ്പ്യന്‍ഷിപ്പിനെത്തുന്നത് കേരളത്തില്‍ പ്രതിഷേധത്തിന് കാരണമാകുന്നു’ എന്ന തലക്കെട്ടോടെയാണ് ഹിന്ദു തീവ്രവാദ പ്രസിദ്ധീകരണങ്ങൾ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്.
പ്രചരിക്കുന്ന വാര്‍ത്തയില്‍ എന്താണ് വാസ്തവം?; സാധാരണയായി ട്രെയല്‍സ് നടത്തിയാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇത്തവണ സ്വാഭാവീകമായും ട്രയല്‍സ് നടന്നില്ല. കൊണ്ടോട്ടിയിലുള്ള എസ്‌കോള ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ആണ്‍കുട്ടികളുടെ സെലക്ഷന് സന്നദ്ധത അറിയിച്ചത്. ഇതോടെ സെലക്ഷന്‍ ഇവരിലേക്ക് മാത്രം ചുരുങ്ങി. ഇതാണ് ഹിന്ദുത്വ തിവ്രവാദികളെ ചോടിപ്പിച്ചത്.
അതേസമയം പെണ്‍കുട്ടികളുടെ ടീമില്‍ സംഘപരിവാര്‍ വര്‍ഗീയത ആരോപിച്ചിട്ടില്ല. പെണ്‍കുട്ടികളുടെ ടീമിനെ മനപൂര്‍വ്വം ഒഴിവാക്കിയായിരുന്നു വർഗീയ പ്രചാരണം. പാലക്കാട് അയലൂര്‍ ഐഎച്ച്‌ആര്‍ഡി കോളജിലെ സി.ജി അമൃതയാണ് ടൂര്‍ണമെന്റില്‍ കേരളത്തിനു വേണ്ടി പങ്കെടുക്കുന്ന ടീമിനെ നയിക്കുന്നത്. മറ്റംഗങ്ങള്‍: എസ്. അഞ്ജന, ആര്‍.സിനി, എം.ആര്‍ ശ്രുതി, എസ്.സരിഗ, ആര്‍.അഭിനയ, വി.വിനയ, ആര്‍ദ്ര രമേശ്, എം.അനശ്വര, അര്‍ച്ചന നായര്‍, എസ്.ശ്രീജ, പി. വിസ്മയ. കോച്ച്: രാമദാസ്, മാനേജര്‍: ആതിരയുമാണ്. എന്നാല്‍ ഈ വിവരം ഹിന്ദുത്വ തീവ്രവാദികള്‍ മിണ്ടുന്നില്ല.