MARANCHERY

മറവഞ്ചേരി തൃക്കാണപുരം റോഡ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ: നവീകരിച്ച മറവഞ്ചേരി തൃക്കാണപുരം റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. ജില്ലാ പഞ്ചായത്ത്‌ എടപ്പാൾ ഡിവിഷൻ മെമ്പർ രണ്ടു ഘട്ടങ്ങളായി 40 ലക്ഷം രൂപ അനുവദിച്ച് പണി പൂർത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി.പി മോഹൻദാസ് നിർവഹിച്ചു.

തവനൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സി.പി നസീറ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ സബിൻ, മജീദ് കെ സി എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ടി.വി ശിവദാസ് സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button