EDAPPALLocal news

എടപ്പാളിൽ ഉപയോഗിച്ച സിറിഞ്ചുകൾ ഉപേക്ഷിച്ച നിലയിൽ

എടപ്പാൾ : തൃശ്ശൂർ റോഡിലെ ഒഴിഞ്ഞ പറമ്പിൽ ഉപയോഗിച്ച സിറിഞ്ചുകൾ വ്യാപകമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ റോഡിൽ ബി.എസ്.എൻ.എൽ. ഓഫീസിനു സമീപത്ത് ക്വാർട്ടേഴ്‌സുകൾ സ്ഥിതിചെയ്യുന്ന പറമ്പിലാണ് സിറിഞ്ചുകളും മരുന്നുകുപ്പികളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
മൃഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ കുപ്പികളാണ് കണ്ടത്. പന്തയക്കുതിരയടക്കമുള്ളവയുടെ മസിലുകൾ തളരാതിരിക്കാൻ നൽകുന്ന സെലീനിയവും വൈറ്റമിൻ ഇ-യും അടങ്ങിയ കൈനോസെലെൻ എന്ന ഇൻജക്ഷന്റെ ഒഴിഞ്ഞ കുപ്പികളും ഇവയിലുണ്ട്. അടുത്തൊന്നും മെഡിക്കൽ സ്റ്റോറുകളോ ക്ലിനിക്കുകളോ ഇല്ലാത്തതിനാൽ ഇവിടെ തമ്പടിച്ച് ഇത്തരം മരുന്നുകളുപയോഗിച്ചശേഷം ഉപേക്ഷിക്കുന്നതാണോ ഇവയെന്നാണ് സംശയം.പല മരുന്നുകളും മനുഷ്യരിലുപയോഗിക്കാൻ പാടില്ലാത്തവയാണെങ്കിലും ലഹരിക്കുവേണ്ടിയും മറ്റും ഇവ ഉപയോഗിക്കുന്നതായി സൂചനയുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button