KERALA

മദ്യം വാങ്ങാൻ എത്തുന്നവര്‍ ഇന്ന് മുതൽ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ ഫലമോ കൈയില്‍ കരുതണം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തും. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനുള്ള പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ(WIPR) എട്ടായി കുറച്ചതോടെയാണ് നിയന്ത്രണം കൂടുതല്‍ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തുന്നത്. അതേസമയം ഷോപ്പിംഗ് മാളുകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കടയിലും ബാങ്കിലും പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന സര്‍ക്കാര്‍ പിന്‍വലിച്ചു.

മദ്യം വാങ്ങനായി എത്തുന്നവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ പരിശോധന ഫലമോ കൈയില്‍ കരുതണം എന്ന നിബന്ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഓണക്കാലമായതിനാല്‍ ആള്‍ക്കൂട്ടവും തിരക്കും കൂടാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത തുടരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button