Uncategorized
എയർ ഇന്ത്യ എക്സ്പ്രസ്സ് ഫ്ലൈറ്റിലെ സൗജന്യ ഭക്ഷണം നിർത്തലാക്കരുത് : ടാസ്ക്
എയർ ഇന്ത്യ എക്സ്പ്രസ്സ് ഫ്ളൈറ്റുകളിൽ നിലവിലുണ്ടായിരുന്ന സൗജന്യ ലഘു ഭക്ഷണം നിർത്തലാക്കിയത് സാധാരണക്കാരായ പ്രവാസികൾക്ക് നിരാശയുണ്ടാക്കുന്ന കാര്യമാണെന്നും, യാത്രയുടെ മൂന്നും ,നാലും മണിക്കൂർ മുൻപ് എയർപോർട്ടിലെത്തി നാലും, അഞ്ചും മണിക്കൂർ ഫ്ളൈറ്റ് യാത്ര ചെയ്യേണ്ടുന്ന സാഹചര്യത്തിൽ സാധാരണക്കാരായ പ്രവാസികളുടെയും, അവരുടെ കുടുംബങ്ങളുടെയും യാത്രകൾക്ക് ആശ്രയമായ എയർ ഇന്ത്യ എക്സ്പ്രസ്സ് ഈ തീരുമാനം പിൻവലിക്കണം എന്നും ആവശ്യപ്പെട്ട് കേരളത്തിലെ ട്രാവൽ ഏജൻസികളുടെ കൂട്ടായ്മയായ ടാസ്ക് ((Travel and tours Agents Survival Keralites) എയർ ഇന്ത്യ എക്സ്പ്രസ്സ് സി.ഇ.ഒ അലോക് സിങ്ങിന് നിവേദനം നൽകി.